പ്രധാന ആർട്ടിക്കിളുകൾ!

Important articles from Indian constitution for public service commission. Rather than trying to by heart all, remembering important ones can do wonder in competitive exams. Smart works matters than hard work.

1 – ഇന്ത്യ ഒരു യൂണിയൻ ഓഫ് സ്റ്റേറ്റ്സ് എന്ന് പ്രസ്താവിക്കുന്നു

3 – പുതിയ സംസ്ഥാനങ്ങളുടെ രൂപീകരണം

13 – ജുഡീഷ്യൽ റിവ്യൂ

14 – നിയമത്തിനു മുന്നിൽ എല്ലാവരും തുല്യരാണെന്ന് പ്രസ്താവിക്കുന്നു

16 – അവസര സമത്വം

17 – അയിത്ത നിർമ്മാർജ്ജനം

18 – പദവി നാമങ്ങൾ നിർത്തലാക്കൽ

19 – ആറു തരത്തിലുള്ള മൗലിക സ്വാതന്ത്ര്യങ്ങൾ

21 – ജീവിക്കുന്നതിനും വ്യക്തി സ്വാതന്ത്ര്യത്തിനുമുള്ള അവകാശം

21 (എ) – 6 വയസ്സുമുതൽ 14 വയസ്സുവരെയുള്ള കുട്ടികൾക്ക് – വിദ്യാഭ്യാസത്തിനുള്ള അവകാശം മൗലികാവകാശമാക്കി മാറ്റി

22 – അന്യായമായ അറസ്റ്റിനും തടങ്കലിനുമെതിരെയുള്ള അവകാശം

23 – അടിമത്തത്തിനെതിരെയുള്ള അവകാശം

24 – ബാലവേല നിരോധിക്കുന്നു

25 – 28 – മതസ്വാതന്ത്ര്യത്തിനുള്ള അവകാശം

29 – ന്യൂനപക്ഷ വിഭാഗങ്ങളുടെ അവകാശ സംരക്ഷണം

30 – ന്യൂനപക്ഷ വിഭാഗങ്ങൾക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടത്തുന്നതിനുള്ള അവകാശം

31 – ഭരണഘടനാപരമായ പ്രതിവിധിക്കുള്ള അവകാശം

40 – ഗ്രാമപഞ്ചായത്തുകളുടെ രൂപീകരണം

44 – ഏകീകൃത സിവിൽ കോഡ്

45 – ആറു വയസ്സുവരെയുള്ള കുട്ടികൾക്ക് വിദ്യാഭ്യാസം നൽകേണ്ടത് സ്റ്റേറ്റിന്റെ കടമയാണെന്ന് അനുശാസിക്കുന്നു

47 – മദ്യനിരോധനം നടപ്പിലാക്കണമെന്ന് അനുശാസിക്കുന്നു

48 – ഗോ വധ നിരോധനം

50 – ജുഡീഷ്യറിയേയും എക്സിക്യൂട്ടീവിനേയും വേർതിരിക്കണമെന്ന് അനുശാസിക്കുന്നു

51 (എ) – പതിനൊന്ന് മൗലികകടമകൾ

52 – ഇന്ത്യയ്ക്ക് ഒരു പ്രസിഡന്റ് ഉണ്ടായിരിക്കണമെന്ന് അനുശാസിക്കുന്നു

54 – രാഷ്ട്രപതിയുടെ തിരഞ്ഞെടുപ്പ്

61 – രാഷ്ട്രപതിയുടെ ഇംപീച്ച്മെന്റ്

63 – ഉപരാഷ്ട്രപതിയെക്കുറിച്ച് പ്രതിപാദിക്കുന്നു

72 – കുറ്റവാളികൾക്ക് പൊതുമാപ്പ് നൽകുന്നതിനുള്ള രാഷ്ട്രപതിയുടെ അധികാരം

76 – അറ്റോർണി ജനറൽ

101 – പാർലമെന്റിലെ ക്വാറം

102 – പാർലമെന്റംഗങ്ങളുടെ അയോഗ്യതയെക്കുറിച്ച് പരാമർശിക്കുന്നു

108 – പാർലമെന്റിന്റെ സംയുക്ത സമ്മേളനം

110 – മണി ബിൽ

111 – പ്രസിഡന്റിന്റെ വീറ്റോ അധികാരം

112 – ബജറ്റ്

116 – വോട്ട് ഓൺ അക്കൗണ്ട്

123 – ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള പ്രസിഡന്റെിന്റെ അധികാരം

124 – സുപ്രീം കോടതി

143 – പ്രസിഡന്റ് സുപ്രിംകോടതിയോട് ഉപദേശം ചോദിക്കുന്നു

148 – കംപ്സ്ട്രോളർ ആന്റ് ഓഡിറ്റർ ജനറൽ (CAG)

152 – ജമ്മുകാശ്മീരിനെ മറ്റു സംസ്ഥാനങ്ങളുടെ പട്ടികയിൽ നിന്നും വേർതിരിക്കുന്നു

153 – ഗവർണർമാരെക്കുറിച്ച് പ്രതിപാദിക്കുന്നു

161 – പൊതുമാപ്പ് നൽകുന്നതിനുള്ള ഗവർണറുടെ അധികാരം

165 – അഡ്വക്കേറ്റ് ജനറൽ

213 – ഓർഡിനൻസ് പുറപ്പെടുവിക്കുന്നതിനുള്ള ഗവർണറുടെ അധികാരം

214 – ഹൈക്കോടതികളുടെ രൂപീകരണം

226 – ഹൈക്കോടതികൾക്ക് റിട്ട് പുറപ്പെടുവിക്കാനുള്ള അധികാരം

243 (എ) – ഗ്രാമ സഭ

243 (കെ) – സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

262 – നദീജല തർക്കങ്ങൾ പരിഹരിക്കുന്നത്

265 – നികുതികൾ

266 (1) – കൺസോളിഡേറ്റഡ് ഫണ്ട് ഓഫ് ഇന്ത്യ

279 (എ) – ജി.എസ്.ടി. കൗൺസിൽ

280 – ധനകാര്യ കമ്മീഷൻ

300 (എ) – സ്വത്തവകാശം

312 – ആൾ ഇന്ത്യാ സർവ്വീസ്

315 – പബ്ലിക്സ് സർവ്വീസ് കമ്മീഷൻ

323 (എ) – അഡ്മിനിസ്ട്രേറ്റീവ് ട്രെെബ്യണൽ

324 – ഇലക്ഷൻ കമ്മീഷൻ

326 – സാർവ്വത്രിക പ്രായപൂർത്തി വോട്ടവകാശം

330 – SC/ST വിഭാഗങ്ങൾക്ക് ലോക്സഭയിൽ സംവരണം നൽകുന്നു

331- ആംഗ്ലോ ഇന്ത്യൻ വിഭാഗത്തിന് ലോകസഭയിൽ സംവരണം നൽകുന്നു

338 – ദേശീയ പട്ടികജാതി കമ്മീഷൻ

338 (എ) – ദേശീയ പട്ടിക വർഗ്ഗ കമ്മീഷൻ

338 (ബി) – ദേശീയ പിന്നാക്ക വിഭാഗം കമ്മീഷൻ

341-പട്ടികജാതിക്കാരെക്കുറിച്ച പ്രതിപാദിക്കുന്നു

342 – പട്ടിക വർഗ്ഗക്കാരെക്കുറിച്ച പ്രതിപാദിക്കുന്നു

342 (എ) – പിന്നാക്ക വിഭാഗക്കാരെക്കുറിച്ച് പ്രതിപാദിക്കുന്നു

343 – ഇന്ത്യയുടെ ഔദ്യോഗിക ഭാഷ

352 – ദേശീയ അടിയന്തരാവസ്ഥ

356 – സംസ്ഥാന അടിയന്തരാവസ്ഥ

360 – സാമ്പത്തിക അടിയന്തരാവസ്ഥ

368 – ഭരണഘടനാ ഭേദഗതി

371 (എ) – നാഗാലാന്റിന് പ്രത്യേക വകുപ്പ്

371 (ബി) – അസമിന് പ്രത്യേക പദവി

371 (ജെ) – ഹൈദ്രാബാദ്, കർണ്ണാടക പ്രദേശത്തെ വികസനത്തിനുവേണ്ടി പ്രത്യേക നടപടി കൈക്കൊള്ളാൻ കർണാടക ഗവർണറെ ചുമതലപ്പെടുത്തുന്നു.

No responses yet

Leave a Reply

Your email address will not be published. Required fields are marked *